2021, മാർച്ച് 10, ബുധനാഴ്‌ച

രാവ്

 രാവിനോട ലിയാൻ കൊതിക്കുന്ന പകലും... തീരത്തോടണയാൻ കുതിക്കുന്ന തിരയും... വാദ്യവും മേളവും തീർക്കുന്ന പൂരവും.... ഇനിയും കാണുവാനെന്തു മോഹം... വീണ്ടും വരാത്ത ബാല്യവും... നഷ്ട കൗമാരവും... കാലത്തിനക്കരയോ

പ്രണയം പൂക്കും കൗമാരം ഇനിയും തിരികെ വന്നെങ്കിൽ... ഒരു മാത്ര ശിശിരമായ് .... പെയ്തൊഴിയാതിരുന്നെങ്കിൽ...


ധന്യമാം ജന്മം പുൽകി പ്പണർന്നെങ്കിൽ

ആ കൗമാരത്തിലൂടെ ഒരിക്കൽ കൂടി നടക്കുവാനും... ആ ഹൃദയമിടിപ്പുകൾ... നിയന്ത്രിക്കാൻ കഴിയാതെ... കൈ കോർത്തു മന്ത്രിച്ചു... വിറയാർന്ന വിരലുകൾ തൻ മൃദു തന്ത്രിയിൽ.... ചേർന്നലിയുവാനും....

 ഇനിയെത്ര കാതം ഒരുമിച്ചു നടന്നാലും...

ആ മധുര സ്മരണതൻ.... കരലാളനങ്ങളിൽ... വിടരുന്ന മൃദുസ്മേരങ്ങളാൽ തഴുകിത്തലോടുന്ന കുളിർത്തെന്നലായ്...കാലം ചേർത്ത് വച്ചു വങ്കിൽ

2021, മാർച്ച് 5, വെള്ളിയാഴ്‌ച

ഹൃദയ രാഗം

ചന്ദ്രനും താരാപഥങ്ങളും  അനന്തതയിൽ വിഹരിക്കുമീ... നീലരാവിൽ നിൻ സ്നേഹപരിലാളനകൾ കൊതിക്കുമീ സഖി തൻ നീലനേത്രങ്ങൾ....
ആരെയോ തേടിയലയുമ്പോൾ...
ഹൃദയം വീണ്ടുമൊരു വാസന്തത്തിനായ് കേഴുമ്പോൾ....
കണ്ടില്ലെന്ന് നീ നടിക്കുവതെന്തിനെൻ പ്രിയതോഴി ....
സ്നേഹ വസന്തങ്ങൾ വീണ്ടുമൊരു ഋതുവായ് പൊഴിഞ്ഞെങ്കിൽ...
എന്ന കിനാവു കാണുമ്പോൾ...

നിന്മുഖമൊരു ചന്ദ്രബിംബമായ് അകതാരിൽ മാരിവില്ലായ് പെയ്തൊഴിയാതെ ചേർത്തണയ്ക്കുന്നൂ ഋതു ദേവത....

വസന്തമെന്നരികിൻ...
മായാതെ മറയാതെ...
അവ ദൂതനെപ്പോൽ ....
പിന്നെയും ഏകാന്തതയെ പുൽകുമീ ദേവാലയത്തിൽ....
ഇനിയെത്ര നാൾ ....
വിരഹാർത്തനായ് ഞാൻ....
കാലമതിന്സാക്ഷിയായി ..
മാറീടട്ടെ

2020, മേയ് 29, വെള്ളിയാഴ്‌ച

സഖി

ഈ ഏകാന്ത തടവറ തൻ 
കഠിന പ്രതലത്തിൽ 
ഏകനായി ഞാൻ,  ഓമനേ 
നിന്നെയും ഓർത്തു കേഴുന്നു. 
മൗനങ്ങൾ എനിക്കിവിടെ സഖികളായി 
ചാരത്തു സതതം നിൽപ്പുണ്ട്.  
നിന്നേ കുറിച്ചുള്ള ഓർമ്മതൻ 
ചുടു നിശ്വാസങ്ങളാൽ 
എൻ ബാഷ്പ കണങ്ങൾ 
നീരാവിയായി മാറുന്നു . 
ഇന്ന് ഞാൻ അറിയുന്നു ഓമനേ 
നീ എന്റെ ഏക പ്രണയമെന്നതും 
നീ ഇല്ലാതെ ഞാനില്ല എന്നതും. 

രാത്രി മഴ പെയ്തൊഴിഞ്ഞിടാത്ത  വീചിയിൽ 
നിന്നേയും  തേടി ഞാൻ അലഞ്ഞു 
മഴതന്റെ നേർത്ത കുളിരണിഞ്ഞ 
മാറുമായി 
നിന്നെയും കാത്തു ഞാൻ നിൽപ്പൂ. 
അഴകേ എൻ ഓമനേ 
നീ എന്റെ പ്രാണന്റെ രാഗം 
നീ എന്റെ ജീവന്റെ താളം... 

മഴമേഘ പ്രാവുകളെ നിങ്ങൾ 
കര തേടി പോകുകയോ 
അങ്ങ് ദുരെ നിന്നും 
തെന്നലിൻ ചിറകിലേറി 
എന്നിൽ നീ പെയ്തൊഴിയു 
എൻ അഴകേ നീ പെയ്തൊഴിയു.. 

 


2020, മേയ് 21, വ്യാഴാഴ്‌ച

മനസ്സ്

മനസ്സ്  ഒരു മരീചിക 
ആർക്കും പിടികൊടുക്കാതെ 
കുതിച്ചു പായുന്നൊരു കാട്ടുകുതിര. 
അകലെ നിന്നും നോക്കിയാൽ 
ഒരു സുന്ദര സ്വപ്നം 
അടുത്തണയുമ്പോഴോ വെറും 
ഒരു പാഴ് മരുഭൂമി.
നൊമ്പരങ്ങൾ തുന്നിച്ചേർത്ത 
എൻ ഹൃദയ കവചത്തിൽ 
തട്ടി തെന്നിമാറുന്ന കണ്ണീർ തുള്ളികൾ
നിന്നേ തലോടി തഴുകുമ്പോൾ, 
എൻ മനസ്സേ നീ ഒരു കുളിർ തെന്നൽ. 
എൻ ഹൃദയ കവചത്തിനുള്ളിലെ 
കഠിന ദുഖങ്ങളാൽ 
ചുറ്റപെടുമ്പോൾ  നീ 
ഒരു സംഹാരരുദ്രയായി പെയ്തൊഴിയുന്ന പേമാരി. 




2020, മേയ് 17, ഞായറാഴ്‌ച

വേർപിരിയലുകൾ..

കണ്ണുനീരിന് എന്തിനീ ഉപ്പുരസം. 
മനസ്സിലെ മുറിവുകൾ മയിക്കുവാനോ. 
വദനത്തിൽ ഒഴുകിയിറങ്ങുന്ന 
കണ്ണീരിൽ കാണുന്നെൻ ഭൂതകാലം. 
എന്തായിരിക്കാം അന്നെൻ താതന്റെ മനസ്സിനുള്ളിൽ, 
വേർപിരിയലിന്റെ വേദനയോ, 
അതോ ഏകജാതനുടെ വൈദേശികയാത്ര തൻ ആഹ്ലാദമോ. 
അന്നൊരിക്കലും നിനച്ചതില്ല ഞാൻ 
ഇനിയൊരിക്കലും തമ്മിൽ കാണുകയില്ലെന്നത്. 

ഒന്നുമുരിയാടാതെ  പോയ്മറഞ്ഞാലൊ, 
ഒരുനോക്ക് കാണാതെ മിഴിയടച്ചലൊ. 
താതന്റെ സ്നേഹം വേര്പിരിഞ്ഞല്ലോ 
അനന്തമായി... 
നൊമ്പരകടൽ കടന്നു ഞാൻ വന്നിടുന്നു 
ഓർമ്മകൾ തൻ ചിറകിലേറി.. 
മരണകിടക്കയിൽ തതനരികിൽ 
അണയാൻ കഴിയാതെ.. 

കാലമേ നീ എന്നെ കബളിപ്പിച്ചു കടന്നലോ, 
പടവുകൾ ഏറെ കടക്കുവാനുണ്ടല്ലോ 
തതനരികിൽ അണയുവാനായി.. 
സ്വാപ്നങ്ങളുടെ കടവിലെ തോണി തുഴഞ്ഞു ചെന്നാൽ കാണാനാകുമോ 
ആ മുഖം ഒരിക്കൽ കൂടി.. 
ദൈവമേ നീ,  ഏകനായ് എന്നെയി 
ദുഃഖ കടലിൽ തള്ളിക്കളഞ്ഞതെന്തിന്.. 

ഇന്നെൻ പൊന്നോമനകൾ തൻ 
കുഞ്ഞു മുഖം കാണുമ്പോൾ ഞാനറിയുന്നു, 
താതൻ തൻ സ്നേഹത്തിൻ മാധുര്യം. 
അറിയാതെ പോയത് എൻ മൂഡകാലം.. 
പകരം വയ്ക്കാനാകില്ല ഒന്നിനും 
നമ്മൾ തൻ പ്രിയമായവയുടെ വേർപിരിയലുകൾ.. 
വിധിതൻ മഹാപ്രവാഹത്തിൽ 
പകച്ചുപോയ ഒരു പുൽക്കൊടി ഞാൻ. 
ആ നീർച്ചുഴിയിൽ ആണ്ടു പോയ 
ഒരു കതിർതണ്ട് ഞാൻ. 
തീരത്ത് അണയാൻ വെമ്പുന്ന 
തിരപോലെയെൻ മനം 
തതനരികിൽ അണയാൻ വെമ്പുന്നു...