2020, മേയ് 17, ഞായറാഴ്‌ച

വേർപിരിയലുകൾ..

കണ്ണുനീരിന് എന്തിനീ ഉപ്പുരസം. 
മനസ്സിലെ മുറിവുകൾ മയിക്കുവാനോ. 
വദനത്തിൽ ഒഴുകിയിറങ്ങുന്ന 
കണ്ണീരിൽ കാണുന്നെൻ ഭൂതകാലം. 
എന്തായിരിക്കാം അന്നെൻ താതന്റെ മനസ്സിനുള്ളിൽ, 
വേർപിരിയലിന്റെ വേദനയോ, 
അതോ ഏകജാതനുടെ വൈദേശികയാത്ര തൻ ആഹ്ലാദമോ. 
അന്നൊരിക്കലും നിനച്ചതില്ല ഞാൻ 
ഇനിയൊരിക്കലും തമ്മിൽ കാണുകയില്ലെന്നത്. 

ഒന്നുമുരിയാടാതെ  പോയ്മറഞ്ഞാലൊ, 
ഒരുനോക്ക് കാണാതെ മിഴിയടച്ചലൊ. 
താതന്റെ സ്നേഹം വേര്പിരിഞ്ഞല്ലോ 
അനന്തമായി... 
നൊമ്പരകടൽ കടന്നു ഞാൻ വന്നിടുന്നു 
ഓർമ്മകൾ തൻ ചിറകിലേറി.. 
മരണകിടക്കയിൽ തതനരികിൽ 
അണയാൻ കഴിയാതെ.. 

കാലമേ നീ എന്നെ കബളിപ്പിച്ചു കടന്നലോ, 
പടവുകൾ ഏറെ കടക്കുവാനുണ്ടല്ലോ 
തതനരികിൽ അണയുവാനായി.. 
സ്വാപ്നങ്ങളുടെ കടവിലെ തോണി തുഴഞ്ഞു ചെന്നാൽ കാണാനാകുമോ 
ആ മുഖം ഒരിക്കൽ കൂടി.. 
ദൈവമേ നീ,  ഏകനായ് എന്നെയി 
ദുഃഖ കടലിൽ തള്ളിക്കളഞ്ഞതെന്തിന്.. 

ഇന്നെൻ പൊന്നോമനകൾ തൻ 
കുഞ്ഞു മുഖം കാണുമ്പോൾ ഞാനറിയുന്നു, 
താതൻ തൻ സ്നേഹത്തിൻ മാധുര്യം. 
അറിയാതെ പോയത് എൻ മൂഡകാലം.. 
പകരം വയ്ക്കാനാകില്ല ഒന്നിനും 
നമ്മൾ തൻ പ്രിയമായവയുടെ വേർപിരിയലുകൾ.. 
വിധിതൻ മഹാപ്രവാഹത്തിൽ 
പകച്ചുപോയ ഒരു പുൽക്കൊടി ഞാൻ. 
ആ നീർച്ചുഴിയിൽ ആണ്ടു പോയ 
ഒരു കതിർതണ്ട് ഞാൻ. 
തീരത്ത് അണയാൻ വെമ്പുന്ന 
തിരപോലെയെൻ മനം 
തതനരികിൽ അണയാൻ വെമ്പുന്നു... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Comments....